മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ 8 പേര്‍ക്ക് 124 വര്‍ഷം തടവ്

റിയാദ്: സൗദി പൗരനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ബിന്‍ അഹമ്മദ് ബിന്‍ ഹംസ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ അന്തിമ വിധി പുറപ്പെടുവിച്ചു.

റിയാദിലെ ക്രിമിനല്‍ കോടതി ശിക്ഷിക്കപ്പെട്ട 8 പേര്‍ക്കെതിരെ, ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (210) അനുസരിച്ചാണ് അന്തിമ വിധി പുറപ്പെടുവിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ജമാല്‍ ഖഷോഗിയുടെ ബന്ധുക്കള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ വകവെച്ചുകൊടുത്തതിന് ശേഷം കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് മൊത്തമായി 124 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്വമുള്ള ആദ്യ അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവും, മറ്റു മൂന്നു പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷം തടവും രണ്ടു പേര്‍ക്ക് ഏഴു വര്‍ഷം വീതം തടവും മൊത്തം പ്രതികളുടെ തടവു കാലം 124 വര്‍ഷമാണ് കോടതി വിധിച്ചതെന്നും ഈ വിധി ക്രിമിനല്‍ നിയമത്തിലെ 212 ആം ആര്‍ട്ടിക്കിള്‍ പ്രകാരം അന്തിമവും നടപ്പാക്കാവുന്നതുമാണെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

ജമാല്‍ ഖഷോഗി 2018 ഒക്‌ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു.