ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാത്ര രേഖകള്‍ കാണിക്കണമെന്ന് മന്ത്രാലയം

റിയാദ്: കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് അഭ്യര്‍ത്ഥനയോടൊപ്പം പാസ്‌പോര്‍ട്ട്, ഇഖാമ/ ഐഡി നമ്പര്‍, യാത്രാ ടിക്കറ്റ്, എന്നിവയുടെ പകര്‍പ്പും യാത്ര പോകുന്നതിനു 72 മണിക്കൂര്‍ മുമ്പായി ആരോഗ്യ മന്ത്രാലയം ബ്രാഞ്ച് ഓഫീസുകളിലെ വാട്ട്‌സ്ആപ്പ് നമ്പറില്‍ സമര്‍പ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അന്താരാഷ്ട്ര വിമാനങ്ങളില്‍ മടങ്ങി വരുന്നതുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ രാജ്യം വിടുന്ന ആളുകള്‍ക്കായി ആരോഗ്യ മന്ത്രാലയം നല്‍കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തിരമോ അസാധാരണമോ ആയ കാരണങ്ങള്‍ ഉള്ളവര്‍ക്കാണ്. ഇതിന് അന്താരാഷ്ട്ര വിമാനങ്ങളിലുള്ള മടക്കയാത്രയുമായി യാതൊരു ബന്ധവുമില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഈ സര്‍ട്ടിഫിക്കറ്റുകള്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം രാജ്യത്തേക്ക് യാത്രപോകുന്നവര്‍ക്ക് അവര്‍ കൊറോണ വൈറസില്‍ (കോവിഡ് 19) നിന്ന് മുക്തരാണെന്നും, സുരക്ഷിതരാണെന്നും തെളിയിക്കുന്ന ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് സീല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.






