സൗദിക്കുവെളിയിലുള്ളവരുടെ ഇഖാമകള്‍ പുതുക്കുന്നു; പുതുക്കുന്നത് ലെവിയില്ലാതെയും സൗജന്യമായി ഒരു മാസത്തേക്ക്

റിയാദ്: സൗദി അറേബ്യയില്‍ നിന്നും റീ എന്‍ട്രി വിസയില്‍ വിദേശ നാടുകളിലെത്തി കോവിഡ് മൂലം തിരിച്ചുവരാന്‍ കഴിയാത്ത വിദേശികളുടെ കാലാവധി കഴിഞ്ഞ ഇഖാമകള്‍ യാന്ത്രികമായി പുതുക്കുന്നുവെന്ന് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി ഇന്ന് (തിങ്കളാഴ്ച) വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

വാണിജ്യ വ്യാവസായിക തൊഴിലുകളില്‍ നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തി ഇഖാമയുടെ കാലാവധി കഴിഞ്ഞവരുടെ ഇഖാമകളാണ് ഒരു മാസത്തേക്കുകൂടി ഓട്ടോമെറ്റിക് ആയി പുതുക്കുകയെന്ന് അതോറിറ്റി അറിയിച്ചു.
2020 സെപ്തംബര്‍ ഒന്നു മുതല്‍ 2020 സെപ്തംബര്‍ 30 വരെയുള്ള സമയങ്ങളില്‍ കാലാവധി കഴിയുന്നവരുടെ ഇഖാമകളാണ് ലെവി കൂടാതെ സൗജന്യമായി പുതുക്കുന്നത്. തത്വത്തില്‍ ഇങ്ങിനെ പുതുക്കുന്ന വിസയ്ക്ക് ഇനി ഇരുപത്തി മൂന്ന് ദിവസത്തെ കാലാവധിയുണ്ടാകും. എന്നാല്‍ ഒരാഴ്ച മുമ്പ്തന്നെ മലയാളികളടക്കമുള്ള പലര്‍ക്കും ഒരുമാസത്തേക്ക് വിസ പുതുക്കി ലഭിച്ചിട്ടുണ്ട്.

മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം, നാഷണല്‍ ഡാറ്റാ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് ഇഖാമകള്‍ ഒരു മാസത്തേക്ക് പുതുക്കുന്നത്.
അതുപോലെ റീ എന്‍ട്രി വിസ ഇഷ്യു ചെയ്തു നാട്ടില്‍ പോകുവാന്‍ കഴിയാതെ സൗദിയില്‍ തന്നെ കഴിയുന്ന എല്ലാ വിദേശികളുടെയും എക്‌സിറ്റ് റീ എന്‍ട്രി വിസയുടെ കാലാവധിയും യാന്ത്രികമായി പുതുക്കുമെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.