പ്രവാചകപള്ളിക്ക് നേരെ നടന്ന ചാവേറാക്രമണ പദ്ധതിയിട്ട ഭീകരര്‍ക്ക് വധ ശിക്ഷ വിധിച്ചു

♠ ജെ.പി.
റിയാദ്: മസ്ജിദ്ദുന്നബവി എന്നപേരിലറിയപ്പെടുന്ന മദീനയിലെ പ്രവാചകപള്ളിക്ക് നേരെയും ജിദ്ദയിലെ റുവൈസ് ഡിസ്ട്രിക്റ്റില്‍ സുലൈമാന്‍ ഫഖീഹ് ആശുപത്രിക്കു സമീപവും നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കാളികളായവര്‍ക്ക് റിയാദ് സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു. പ്രതികളില്‍ 3 പേര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. അതേസമയം മറ്റു 6 കൂട്ടുപ്രതികള്‍ക്ക് തടവ് ശിക്ഷയും കോടതി വിധിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസ്ല്‍ അംഗമായിട്ടുള്ളവരാണ് പ്രതികളെന്നും ആക്രമണ പദ്ദതി, ഇതിനായി സാമ്പത്തിക സഹായം, ആയുധം സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുക എന്നീ കുറ്റങ്ങള്‍ പ്രതികളുടെമേല്‍ കോടതി നിരീക്ഷിച്ചു.
നാലു വര്‍ഷം മുമ്പ് വൃതാനുഷ്ടാനനാളിലാണ് മദീനയിലെ പ്രവാചകപള്ളിയിലെ വിശ്വാസികളെ ലക്ഷ്യമാക്കി ചാവേറുകളെത്തിയത്. സംശയംതോന്നി സുരക്ഷാവിഭാഗം തടയാന്‍ ശ്രമിച്ചപ്പോള്‍ ചാവേറുകള്‍ ധരിച്ചിരുന്ന ബെല്‍റ്റ് ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ചാവേറുകള്‍ക്കു പുറമെ നാലു സുരക്ഷാ ഭടന്മാര്‍മാരും കൊല്ലപ്പെട്ടിരുന്നു. ജിദ്ദയിലെ സുലൈമാന്‍ ഫഖീഹ് ആശുപത്രിക്കടുത്തും ഇതേരിതിയിലായിരുന്നു ആക്രമണം നടത്തിയതത്.






