റിയാദില്‍ കാറിനകത്തുനിന്നും സാധനങ്ങള്‍ കവരുന്ന മോഷ്ടാവിന്റെ രംഗം ക്യാമറയില്‍ പതിഞ്ഞു Video


♠ അസ്മ ജംഷീദ്
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിലെ ഒരു പ്രധാന തെരുവില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍നിന്നും മോഷ്ടാവ് സാധനങ്ങള്‍ കവരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇവിടെ സ്ഥാപിച്ച ഒരു നിരീക്ഷണ ക്യാമറയില്‍ മോഷ്ടാവ് കാറിനരികിലെത്തുന്നതും പാര്‍ക്ക് ചെയ്ത പ്രാഡോ വാഹനത്തിന്റെ അടച്ചിട്ട ക്‌ളാസ് തുറക്കുന്നതും പിന്നീട് ഗ്‌ളാസിന്റെ വിടവിലൂടെ വാഹനത്തിന്റെ അകത്തുനിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിഞ്ഞത്. പകല്‍ വെളിച്ചത്തിലായിരുന്നു മോഷണം. ഫോണില്‍ സംസാരിച്ചുകൊണ്ടാണ് മോഷ്ടാവ് കാറിനടുത്ത് എത്തുന്നതെന്ന് വീഡിയോയില്‍ കാണാവുന്നതാണ്.
മോഷണ സാധനങ്ങളുമായി ഇയാള്‍ സ്ഥലത്തുനിന്നും ഓടി അകലുകയും ചെയ്തു.






