സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 791 കൊവിഡ് രോഗികകളും, 34 മരണവും 779 രോഗമുക്തരും

♠ അസ്മ ജംഷീദ്

റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയില്‍ 65 പേരിലാണ്. മദീന, ദമ്മാം എന്നിവിടങ്ങളില്‍ 64 വീതം, ഹുഫൂഫ് 44, റിയാദ് 38, അല്‍മുബാറസ്, മക്ക എന്നിവിടങ്ങളില്‍ 31 വീതം, ഖത്തീഫ് 27, യാമ്പു 24 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.

സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകിച്ചത് 791 പേരിലാണ്. കൊവിഡ് ബാധിച്ച് ഇന്ന് 34 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4049 ആയി. 779 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തിനേടിയവര്‍ 295842 ആയി ഉയര്‍ന്നു.

സൗദിയില്‍ ആകെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 319932 പേരിലാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 20,004 പേരുമാണ്. 1,470 പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.