പൊന്ന്യത്തെ ബോംബ് സ്ഫോടനം; സി. പി. എം നാട്ടിൽ കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നു. യുഡിഎഫ്

തലശ്ശേരി: നാട്ടിൽ കലാപം അഴിച്ചുവിടാനുള്ള സിപിഎമ്മിന്റെ ബോധപൂർവ്വമായ ശ്രമമാണ് കതിരൂർ പൊന്ന്യം പാലത്തിനടുത്ത് ചൂളയിൽ നടന്ന ബോംബ് സ്ഫോടനമെന്ന് യുഡിഎഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. സി പിഎം പാർട്ടി അറിയാതെ ഒരു ഈച്ച പോലും അനങ്ങാത്ത ഈ പ്രദേശത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് ബോംബ് സ്ഫോടനം നടന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സ്ഫോടനത്തിൽ പരിക്കേറ്റവരെ പൊലീസിനെ പോലും അറിയിക്കാതെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ ഒളി ചികിത്സ നടത്താനുള്ള ശ്രമവും പാളിയിരിക്കുകയാണ്. ബോംബ് നിർമ്മാണത്തിന് നേതൃത്വം കൊടുത്തവരെയും അതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ഭീകര നിരോധന നിയമപ്രകാരം കേസെടുത്ത് ജയിലിലടക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.