പാലത്തായി പീഡനം; സത്യാഗ്രഹം നടത്തി

തലശ്ശേരി: പാലത്തായി പീഡനക്കേസ് പുന:രന്വേഷണം നടത്തുക, പോക്സോ വകുപ്പ് ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിക്കുക, വിദ്യാർത്ഥിക്ക് നീതി നിഷേധിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്ത് കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് തലശേരി ബ്ലോക്ക് കോൺഗ്രസ്സ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സത്യാഗ്രഹം നടത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ബ്ലോക്ക് ചെയർമാൻ എം നസീറിൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സിക്രട്ടറി എംപി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു്. കെപി സിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് ജില്ലാ ചെയർമാൻ എംപി അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. പിവി രാധാകൃഷ്ണൻ, കെഇ പവിത്ര രാജ്, ഷാജിഎം ചൊക്ലി, ഗോഡ് ഫ്രഡ്, എംപി സുധീർ ബാബു, കെഎസ് ശ്രീനിവാസൻ, കെസജീവൻ, ഗുലാം തുടങ്ങിയവർ സംസാരിച്ചു.






