അധ്യാപക ദിനത്തിൽ പ്രിൻസിപ്പാളിനും ഹെഡ്മാസ്റ്റർക്കും NSS ആദരം
തലശ്ശേരി: തലശ്ശേരി മുസ്ലിം അസ്സോസിയേഷൻ്റെ ഈ വർഷത്തെ അക്കാദമിക്ക് എക്സലൻസ് പുരസ്ക്കാരം നേടിയ തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എൻവി അബ്ദുൾ അഫ്സൽ മാസ്റ്ററെയും ഹെഡ്മാസ്റ്റർ കെ മുസ്തഫ മാസ്റ്ററെയും സ്ക്കൂൾ NSS യൂണിറ്റ് അധ്യാപകദിനത്തിൽ ആദരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയംഗവും മുൻ NSS വളണ്ടിയറുമായ തഫ്ലീം മാണിയാട്ട്, PTA വൈസ് പ്രസിഡണ്ട് കെപിനിസാർ എന്നിവർ പൊന്നാടയണിയിച്ചു. വിദ്യാർഥികളും അധ്യാപകരും ഗൂഗ്ൾ മീറ്റ് വഴി പങ്കെടുത്ത ചടങ്ങിൽ NSS തലശ്ശേരി PAC അംഗം ടിപി റഫീക്ക്, ബഷീർ ചെറിയാണ്ടി, മുഹമ്മദ് സാജിദ്, വളണ്ടിയർമാരായ അമാനി, ഇബ്രാഹിം, ഫാത്തിമ സിയ എന്നിവർ ആശംസ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ടികെ സുനീർ, സികെപി അനസ് എന്നിവർ സംബന്ധിച്ചു.