ഇടതുപക്ഷം ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടർ പട്ടിക അട്ടിമറിക്കുന്നു: യുഡിഎഫ്

തലശ്ശേരി : നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദ്യോഗസ്ഥൻമാരെ കൂട്ടുപിടിച്ച് വോട്ടർ പട്ടിക അട്ടിമറിക്കുന്നതായി തലശ്ശേരി മണ്ഡലം
യുഡിഎഫ് കമ്മിറ്റി ആരോപിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

കൊവിടിന്റെയും  കണ്ടെയ്ൻമെൻറ് സോണിന്റെയും പേര് പറഞ്ഞ് ഹിയറിംഗിൽ കൃത്രിമം കാട്ടി അർഹരായവരുടെ വോട്ട് നിഷേധിച്ചും അനർഹരെ പട്ടികയിൽ ഉൾപ്പെടുത്തിയും സാധാരണക്കാരന്റെ ജനാധിപത്യ അവകാശം നിഷേധിക്കുകയാ ണ് ഉദ്യോഗസ്ഥ – ഭരണ കൂട്ടുകെട്ട് . രാഷ്ട്രിയ ചട്ടുകമായി പ്രവർത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിയമപരമായി നേരിടുമെന്നും യുഡിഎഫ് വാർത്ത കുറിപ്പിൽ അറിയിച്ചു.