സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 822 കൊവിഡ് രോഗികകളും, 33 മരണവും 1099 രോഗമുക്തരും

♠ അസ്മ ജംഷീദ്

റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയില്‍ 48 പേരിലാണ്. മക്കയില്‍ 48ഉം ദമ്മാമില്‍ 45ഉം റിയാദില്‍ 41ഉം മദീനയില്‍ 40ഉം ഹുഫൂഫില്‍ 36 പേരിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. അസീര്‍ 35, ദഹ്‌റാന്‍ 34, യാമ്പു 21 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ മറ്റ് സ്ഥലങ്ങള്‍.

സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകിച്ചത് 822 പേരിലാണ്. കൊവിഡ് ബാധിച്ച് ഇന്ന് 33 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4015 ആയി. 1099 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തിനേടിയവര്‍ 295063 ആയി ഉയര്‍ന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

സൗദിയില്‍ ആകെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 319141 പേരിലാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 20,063 പേരുമാണ്. 1,484 പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.