തലശ്ശേരി പൊന്ന്യത്ത് ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

തലശ്ശേരി: തലശ്ശേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പൊന്ന്യം ചൂളയിലാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമെന്ന് സംശയിക്കുന്നു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കതിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥമാണ് പൊന്ന്യം. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും ഏതാനുംപേര്‍ക്ക് പരിക്കേറ്റതെന്നുമാണ് വിവരം. ഭക്ഷണം കഴിച്ചതിന്റെയുള്‍പ്പെടെ അവശിഷ്ടങ്ങളും ചോരപ്പാടുകളും സംഭവസ്ഥലത്തുണ്ട്.
പരിക്കേറ്റവരെ തലശ്ശേരിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി. പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നു. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കും.






