റോഡ് വികസനത്തിന്റെ പേരില്‍ യാത്ര ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കെ പി സാജു

കടവത്തൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂരിന്റെ കിഴക്കന്‍ മേഖലയിലെ റോഡ് വികസനത്തിന്റെ പേരില്‍ യാത്ര ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടരി കെപി സാജു പ്രസ്താവിച്ചു. പുത്തൂര്‍ പാലം പുനര്‍നിര്‍മ്മാണം എങ്ങുമെത്താത്ത അവസ്ഥയില്‍ നില്‍ക്കുന്നു. പകരം ഉപയോഗിക്കുന്ന റോഡുകള്‍ മുഴുവന്‍ തകര്‍ന്നിരിക്കുന്നു. താത്കാലിക പാലം ഉപയോഗിക്കാനുള്ള സാധ്യതയും പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു.
റോഡ് വികസനത്തിന്റെ പേരില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കല്ലിക്കണ്ടി പോലുള്ള സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാകുന്ന അവസ്ഥ ഉണ്ടായി.
ഇത്തരം ദുരവസ്ഥ നാട്ടിലുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ ബാധ്യതപ്പെട്ട എംഎല്‍എ എവിടെ? കോവിഡ് 19ന്റെ പേരില്‍ നാടിന്റെ ഒരു കാര്യത്തിലും ഇടപെടാതെ മാറി നില്‍ക്കുന്നത് ശരിയാണോ? നേരത്തെ മണ്ഡലത്തിലെ പാലങ്ങള്‍ മുഴുവനും അടച്ചുപൂട്ടി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ പൊലീസിന്റെ നടപടി ഉണ്ടായപ്പോഴും എംഎല്‍എയെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ലായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജനങ്ങളുടെ യാത്രാ സൗകര്യം സുഗമരമാക്കാനുള്ള നടപടികള്‍ അധികൃതര്‍ അടിയന്തിരമായും കൈക്കൊള്ളേണ്ടതാണ്. ജനങ്ങളെ തെരുവിലിറക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സാജു പറഞ്ഞു.






