2020 ആദ്യ പകുതിയില്‍ സൗദിയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ 2% വര്‍ദ്ധനവ്

റിയാദ്: വര്‍ഷത്തെ രണ്ടാം പാദം പിന്നിടുന്നതോടെ സൗദി അറേബ്യയില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ രണ്ട് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി രേഖകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ സൗദിയില്‍ 5,71,170 ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഥവാ കഴിഞ്ഞ വര്‍ഷത്തേതിലും രണ്ടു ശതമാനം കൂടുതല്‍ പുതിയ സംരംഭങ്ങള്‍ സൗദി വിപണികളില്‍ പ്രവേശിച്ചു എന്നര്‍ത്ഥം.

ഈ സ്ഥാപനങ്ങളില്‍ 49.5 ലക്ഷത്തിലധികം ജീവനക്കാര്‍ തൊഴിലെടുക്കുന്നുവെന്നും ഇവരുടെ ശമ്പളം 10.67 ബില്യണ്‍ റിയാലാണെന്നും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അതോറിറ്റിയായ ‘മിന്ഷാത്ത്’ അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

പ്രാദേശിക വരുമാനത്തില്‍ 28.75 ശതമാനവും, എണ്ണ ഇതര മേഖലയിലെ വരുമാനത്തിന്റെ 43.61 ശതമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെ രാജ്യത്തിന് ലഭിക്കുന്നുണ്ട്. 129 നിക്ഷേപ കരാറുകളിലൂടെ സര്‍ക്കാറിന്റെ പൊതുനിക്ഷേപ ഫണ്ടില്‍ ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് നിക്ഷേപിച്ച ആകെ തുക 41.9 ദശലക്ഷം റിയാലാണെന്ന് ‘മിന്ഷാത്ത്’ അറിയിച്ചു.