തൊഴില്‍ നിയമ ഭേദഗതി; സ്ത്രീ ശാക്തീകരണത്തിനും ദേശീയ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനു

റിയാദ്: സൗദിയിലെ തൊഴില്‍ നിയമാവലിയില്‍ നടത്തിയ ഭേദഗതി അംഗീകരിക്കുന്നതിനുള്ള മന്ത്രിസഭയുടെ തീരുമാനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനും രാജ്യത്തെ തൊഴില്‍ മേഖലകളില്‍ സ്വദേശികളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുമാണെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.

പുതിയ ഭേദഗതി പ്രകാരം, തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 149, 150 എന്നിവ അസാധുവാക്കിയതായും 131-ാം നമ്പറില്‍ പുതിയ ആര്‍ട്ടിക്കിള്‍ ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ ആര്‍ട്ടിക്കിക്കിള്‍ അപകടകരവും ദോഷകരവുമാണെന്ന് കരുതുന്ന തൊഴിലുകളും ജോലികളും തൊഴില്‍ മന്ത്രി വ്യക്തമാക്കുന്നുണ്ട്. കൂടാതെ, അപകടസാധ്യതകളിലേക്കും നാശനഷ്ടങ്ങളിലേക്കും നയിക്കുന്നതിനെ അതില്‍ സൂചിപ്പിക്കുന്നുമുണ്ട്.
ആര്‍ട്ടിക്കിള്‍ 186 താഴെ പറയും വിധം ഭേദഗതി ചെയ്തു. ‘പതിനെട്ട് വയസ്സിന് താഴെയുള്ള ഏതെങ്കിലും വ്യക്തിയെ ഖനിയിലോ ക്വാറിയിലോ നിയമിക്കുവാന്‍ അനുവദനീയമല്ല”.

തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്ന സൗദികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി നാല് ഖണ്ഡികകള്‍ ഭേദഗതി ചെയ്തു. കാരണം സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും വിവേചനമില്ലാതെ ബിസിനസ്സ് ചെയ്യുന്നതിന് അവരെ പിന്തുണയ്ക്കുന്നതിനും രണ്ട് ഖണ്ഡികകള്‍ അസാധുവാക്കി.