സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 833 കൊവിഡ് രോഗികകളും, 26 മരണവും 1454 രോഗമുക്തരും

♠ അസ്മ ജംഷീദ്
റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ 82 പേരിലാണ്. മദീനയില്‍ 74ഉം ദമ്മാമില്‍ 48ഉം ഹുഫൂഫില്‍ 46 പേരിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ദഹ്‌റാന്‍ 45, അല്‍മൊബാരിസ് 30, തായിഫ് 27 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ മറ്റ് സ്ഥലങ്ങള്‍.
സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകിച്ചത് 833 പേരിലാണ്. കൊവിഡ് ബാധിച്ച് ഇന്ന് 26 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3982 ആയി. 1454 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തിനേടിയവര്‍ 293964 ആയി ഉയര്‍ന്നു.
സൗദിയില്‍ മൊത്തം കൊവിഡ് ബാധിതര്‍ 318319 പേരാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 20373 പേരുമാണ്. 1,495 പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.






