സൗദിയില്‍ പത്ത് വര്‍ഷം പിന്നിട്ട ആരോഗ്യ മേഖലകളിലെ വിദേശികളുടെ കരാറുകള്‍ പുതുക്കരുതെന്ന് നിര്‍ദ്ദേശം

♠ ടി.ക്കെ
റിയാദ്: സൗദി അറേബ്യയില്‍ 10 വര്‍ഷം ജോലി ചെയ്ത ആരോഗ്യ മേഖലകളിലെ വിദേശികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കരുതെന്ന് നിദ്ദേശം നല്‍കി. ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ അബിയാന്‍ എല്ലാ പ്രവിശ്യകള്‍ക്കും, ഗവര്‍ണറേറ്റുകള്‍ക്കും ആരോഗ്യ ക്ലസ്റ്ററുകളുടെ മാനേജുമെന്റുകള്‍ക്കും സര്‍ക്കുലറിലൂടെയാണ് ഇത്തരമാരു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
എന്നാല്‍ ‘വിശിഷ്ട’ കഴിവുകളുള്ള വിദേശികളുടെ തൊഴില്‍ കരാറുകള്‍ നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പുതുക്കാവുന്നതാണ്. കൂടുതല്‍ വൈദഗ്ദ്യം ആവശ്യമുള്ള ആരോഗ്യ രംഗത്തോ അക്കാഡമിക് മേഖലയിലോ വിദഗ്ദരായ വിദേശികള്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ തൊഴില്‍ കരാര്‍, നിശ്ചിത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരോഗ്യ ഡയറക്ടര്‍മാര്‍ക്കും ആരോഗ്യ ക്ലസ്റ്ററുകളുടെ മാനേജ്‌മെന്റിനും പുതുക്കുവാനുള്ള അധികാരമുണ്ടായിരിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദി അറേബ്യയില്‍ സര്‍ക്കാര്‍ മേഖലകളില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ തൊഴില്‍ കരാറുകളുടെ കാലാവധി പത്തുവര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് പരിമിതപ്പെടുത്തണമെന്ന് ഹിജ്‌റ വര്‍ഷം 1419 ല്‍ (22 വര്‍ഷം മുമ്പ്) എടുത്ത മന്ത്രിസഭാ തീരുമാനമാണെന്ന് അബ്ദുറഹ്‌മാന്‍ അബിയാന്‍ വ്യക്തമാക്കി.






