യുഎഇയില്‍ നിന്നും ഇസ്‌റാഈല്‍ അടക്കമുള്ള രാഷ്ട്രങ്ങളിലേക്ക് ഇനി സൗദിയിലൂടെ പറക്കാം

റിയാദ്: യുഎയില്‍ നിന്നും ഇസ്‌റാഈല്‍ അടക്കമുള്ള ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും, തിരിച്ചും വ്യോമയാന സര്‍വ്വീസ് നടത്തുന്നതിന് സൗദിയുടെ വ്യോമ അന്തരീക്ഷം നല്‍കി. യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സൗദി സിവില്‍ ഏവിയേഷന്‍ സൗദിയുടെ വ്യോമയാന അതിര്‍ഥിയിലുടെ സര്‍വ്വീസ് നടത്തുവാന്‍ അംഗീകാരം നല്‍കിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ നിലപാട് ഉറച്ചതാണെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും യുഎഇക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ നടത്തുന്നതിന് സൗദിയുടെ അന്തരീക്ഷം വിട്ടുനല്‍കിയത് ഫലസ്തീന്‍ ജനതയോടുള്ള നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്നും സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

അറബ് സമാധാന പദ്ധതിയനുസരിച്ച് മേഖലയില്‍ നീതിപൂര്‍വ്വവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കുവാന്‍ എല്ലാ ശ്രമവും സൗദിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.