സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 816 കൊവിഡ് രോഗികളും 27 മരണവും

♠ ടി.ക്കെ

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതിനകം കൊറോണ ബാധിച്ച് മരിച്ചവരുടെ മൊത്തം എണ്ണം 3956 ആയി. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതര്‍ 816 പേരും രോഗമുക്തി നേടിയവര്‍ 996 പേരുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇതുവരെ മൊത്തം 3,17,486 പേരിലാണ് കൊറോണ പിടികൂടിയത്. കൊറോണ പിടികൂടിയവരില്‍ 2,92,510 പേരാണ് രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 21,020 പേരും ഗുരുതരാവസ്ഥയില്‍ 1523 പേരാണ്.