കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ച സംഭവം ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണം: മുസ്‌ലിംലീഗ്

തലശ്ശേരി: തലശ്ശേരി മഞ്ഞോടിയിലും സമീപ പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകളും വായനശാലയും തകര്‍ക്കുകയും കംപ്യൂട്ടറും മറ്റും നശിപ്പിക്കുകയും ചെയ്തതില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് മുസ്‌ലിം ലീഗ് തലശ്ശേരി മുന്‍സിപ്പല്‍ കമ്മിറ്റിയോഗം അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരത്ത് നടന്ന കൊലപാതകത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്സ് ഓഫീസുകള്‍ തകര്‍ത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ കെഎ ലത്തീഫ്, സികെപി മമ്മു, സി അഹമ്മദ് അന്‍വര്‍, മുനവര്‍ അഹമ്മദ്, തഫ്‌ലീം മാണിയാട്ട് എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക