118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. കുട്ടികളടക്കം 33 ദശലക്ഷം ആളുകള്‍ കളിക്കുന്ന പബ്ജി ഗെയിം കഅടക്കമുള്ള ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളള്ളത്.

ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ചൈനയുമായി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിരോധനം കൊണ്ടുവന്നിിക്കുന്നത്.

ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം, സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയാണ്‌നിരോധന തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക