അന്താരാഷ്ട്ര യാത്രകള്‍ പുനസ്ഥാപിക്കാനൊരുങ്ങി സൗദിയ; നിബന്ധനകള്‍ പ്രസിദ്ധീകരിച്ചു

♠ ടി.ക്കെ
റിയാദ്: കോവിഡ് മൂലം മാസങ്ങള്‍ക്കു മുമ്പ് നിര്‍ത്തിവെച്ച സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കുവാനൊരുങ്ങുന്നു. സൗദിക്കു പുറത്തുനിന്നും യാത്രക്കാരെ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ സൗദിയ പ്രസിദ്ധീകരിച്ചു. ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ അടക്കമുള്ള ഏഴ് നിബന്ധനകളാണ് യാത്രക്കാര്‍ക്കായി സൗദി എയര്‍ലൈന്‍സ് നിശ്ചയിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയിലേക്ക് വരുന്ന യാത്രക്കാര്‍ ആരോഗ്യ മുന്‍കരുതലുകളും പ്രോട്ടോകോളുകളും പാലിക്കുമെന്ന ഫോം നിര്‍ബന്ധമായും പൂരിപ്പിച്ച് ഒപ്പിടണം.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് യാത്രക്കാര്‍ പാലിക്കേണ്ടത്.
1. എല്ലാ യാത്രക്കാരും ആരോഗ്യ നിബന്ധനകള്‍ പാലിക്കുമെന്ന ഫോം പൂരിപ്പിച്ചു ഒപ്പുവെക്കുകയും, പൂരിപ്പിച്ച ഫോം സൗദിയില്‍ വിമാനമിറങ്ങിയതിന് ശേഷം വിമാനത്താവളത്തിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ സെന്റെില്‍ സമര്‍പ്പിക്കുകയും ചെയ്യുക.
2. യാത്രക്കാര്‍ സൗദിയിലെത്തിയാല്‍ ഏഴു ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറെന്‍ന്റെനില്‍ കഴിയണം. ആരോഗ്യവിഭാഗത്തില്‍ ജോലിയിലുവരാണെങ്കില്‍ 7 ദിവസത്തിനു പകരം 3 ദിവസം ഹോം ക്വാറെന്‍ന്റെനില്‍ കഴിഞ്ഞാല്‍ മതിയാകും. ക്വാറന്റെന് ശേഷം രക്ത സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവായിരിക്കണം.
3. എല്ലാ യാത്രക്കാരും സൗദി ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ‘തത്വമിന്‍’, ‘തവക്കല്‍നാ’ എന്നീ രണ്ട് മൊബൈല്‍ അപ്‌ളിക്കേ,നുകള്‍ മൊബൈല്‍ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയും വേണം.
4. സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയ യാത്രക്കാര്‍ 8 മണിക്കൂറിനുള്ളില്‍ ‘തത്വമിന്’ ആപ്പ് വഴി താമസസ്ഥലം കണ്ടെത്തി രേഖപ്പെടുത്തണം.
5. യാത്രക്കാര്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും, എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ 937 എന്ന നമ്പറില്‍ വിളിക്കുക. അത്യാവശ്യമെങ്കില്‍ ഹെല്‍ത്ത് സെന്ററിലേക്കോ, അത്യാഹിത വിഭാഗത്തിലേക്കോ പോവുകയും വേണം.
6. ക്വാറന്റെനില്‍ കഴിയുന്ന യാത്രക്കാര്‍ ‘തത്വമിന്‍’ ആപ്‌ളിക്കേഷനില്‍ ലോഗിന്‍ ചെയ്യുകയും ദൈനംദിന ആരോഗ്യ വിലയിരുത്തല്‍ നടത്തുകയും വേണം.
7. യാത്രക്കാര്‍ ഹോം ക്വാറന്റെനില്‍ കഴിയുമ്പോള്‍, ആരോഗ്യ നിബന്ധനകള്‍ പാലിക്കുമെന്ന ഫോമില്‍ സൂചിപ്പിച്ച പ്രകാരം ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഫോം ലഭിക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക chilly 






