സൗദിയിലെ അതീഖയില്‍ വീട് തകര്‍ന്ന് പാലക്കാട് സ്വദേശിയടക്കം രണ്ടുപേര്‍ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ അതീഖയില്‍ കെട്ടിടം തകര്‍ന്ന് പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47)ഉം ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം. സിവില്‍ ഡിഫന്‍സ്, പൊലീസ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക