വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങിന് സല്‍മാന്‍ രാജാവിന്റെ അനുമതി; ചടങ്ങ് വ്യാഴാഴ്ച

മക്ക: ഇരു ഹറം പരിപാലകന്‍ ,സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് പരിശുദ്ധ കഅബ കഴുകല്‍ ചടങ്ങിന് അനുമതി നല്‍കി. കൊറോണയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചായിരിരിക്കും ചടങ്ങ് നടക്കുക.

സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക മേഖല ഗവര്‍ണറുമായ പ്രിന്‍സ് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരനെ സല്‍മാന്‍ രാജാവ് വിശുദ്ധ കഅബ കഴുകുന്നതിനായി ചുമതലെപ്പെടുത്തി. മുഹറം 15 ആയ അടുത്ത വ്യാഴാഴ്ച(പെസ്തംബര്‍ 3) രാവിലെ ചടങ്ങ് നടക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

മക്ക, മദിന പള്ളികളുടെ ഭരണ കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സുദൈസ് ഇക്കാര്യം സ്ഥിരീകരിച്ചു.

പനിനീരും സംസം വെള്ളവും മിശ്രണം ചെയ്ത വെള്ളം ഉപയോഗിച്ചാണ് സാധാരണ കഅബ കഴുകാറുള്ളത്. കഴ്ബയുടെ അകം തറയും ചുവരും കഴുകും.  കൊറോണ വൈറസ് പടരാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ക്കിടയിലാണ് ഈ വര്‍ഷം കഅ്ബ കഴുകല്‍ ചടങ്ങ് നടക്കുക.