സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 898, രോഗം ഭേതമായത് 718 പേരില്‍

റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 898 കൊവിഡ് കേസുകളാണ്. കൊവിഡ് ബാധിച്ച് ഇന്ന് 32 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3929 ആയി. എന്നാല്‍ 718 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവര്‍ 2,91,514 ആയിട്ടുണ്ട്.
ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,16,670 പേരാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 21,227 പേരുമാണ്. ഇവരില്‍ 1,519 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മക്ക 81, ജിദ്ദ 72, മദീന 50, ഹൂഫൂഫ് 46, റിയാദ് 46, തായിഫ് 42, അല്‍മുബാറസ് 33, ഹായില്‍ 30 ഹഫര്‍ അല്‍ ബാത്തിന്‍ 25 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ സ്ഥലങ്ങള്‍.






