മുഹമ്മദ് നബിയെകുറിച്ചുള്ള വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച് ഷാര്‍ലെ ഹെബ്‌ദോ

പാരീസ്: പുതിയ പതിപ്പില്‍ നിരവധി കാര്‍ട്ടൂണുകളുമായി ഫ്രാന്‍സിലെ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലെ ഹെബ്‌ദോ. പുതിയതായി 12ലധികം വിവാദ കാര്‍ട്ടൂണുകളാണ് ഷാര്‍ലെ ഹെബ്‌ദോ അവരുടെ പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2005ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ഡാനിഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ 2006 ഫെബ്രുവരിയില്‍ പുന:പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ ഷാര്‍ലെ ഹെബ്‌ദോ വിവാദത്തിലായി. ഈ കാര്‍ട്ടൂണുകളും ഉള്‍പ്പെടുത്തിയാണ് പുതിയ പക്തിയിലെ കാര്‍ട്ടൂണുകള്‍.
പ്രവാചകനെ ആക്ഷേപിച്ച വിവാദത്തെ തുടര്‍ന്ന് ഷാര്‍ലെ ഹെബ്‌ദോയുടെ ഓഫീസില്‍ നടന്ന വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഹെബ്‌ദോ ഷാര്‍ലി മാഗസിന്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
“ഞങ്ങള്‍ ഒന്നും അവസാനിച്ചിട്ടില്ല. ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല.” ഹെബ്‌ദോ ഷാര്‍ലി മാഗസിന്‍ ഡയറക്ടര്‍ ലോറെന്റ് സോറിസോ പറയുന്നു. മുഹമ്മദ് നമ്പിയുടെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് 2015 ല്‍ ഷാര്‍ലെ ഹെബ്‌ദോയുടെ ഓഫീസില്‍ ഭീകരാക്രമണം നടന്നത്. കാബു എന്നറിയപ്പെട്ടിരുന്ന കാര്‍ട്ടൂണിസ്റ്റ് ജീന്‍ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന് കാരണമായത്. ഷാര്‍ലി ഹെബ്‌ദോയുടെ ഓഫീസില്‍ നടന്ന ആക്രമണ കേസിലെ 14 പേരുടെ വിചാരണ ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ചത്.






