കോണ്‍ഗ്രസ് ഓഫീസിനു നേരെ വീണ്ടും അക്രമം Video

തലശ്ശേരി: മാടപ്പീടിക ഗുംട്ടയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറ്. മാടപ്പീടികയില്‍ കഴിഞ്ഞ ദിവസം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്ത് രാജീവ് ഭവനു നേരെയാണ് ഇന്ന് 10.50 ഓടെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഓഫീസിന്റെ വാതിലിനു നേരെയാണ് ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ കമ്പ്യൂട്ടറും ഫര്‍ണിച്ചറുകളും ടൈല്‍സുകളും തകര്‍ന്നിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

വൈകീട്ട് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടക്കും. സംഭവത്തില്‍ കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കെപിസിസി മെമ്പര്‍ വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിടി സജിത്ത് തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.