വെഞ്ഞാറുമൂടിലെ ഇരട്ടകൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ മുരളീധരന് എം.പി

തലശ്ശേരി: വെഞ്ഞാറുമൂടില്‍ നടന്ന ഇരട്ടകൊലപാതകത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ മുരളീധരന്‍ എംപി. സിപിഎമ്മിന്റെ ധൃതി കാണുമ്പോള്‍ അക്രമത്തിനു പിന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അറിഞ്ഞു

ചെയ്തതാണെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. സത്യം പുറത്തു വരാന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതം. കണ്ണൂര്‍ ജില്ലയില്‍ നടന്ന അക്രമത്തിന്റെ ഒരു ശതമാനം പോലും മറ്റു സ്ഥലങ്ങളില്‍ നടന്നിട്ടില്ല. ആസൂത്രണ അക്രമങ്ങള്‍ സിപിഎം നടത്തികൊണ്ടിരിക്കുകയാണ്. ഭരണത്തിന്റെ അവാസനഘട്ട വികസനം എന്നു പറഞ്ഞാല്‍ അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്നുള്ളതാണ്. അടൂര്‍ പ്രകാശിന് ആളെ കൊല്ലലല്ല പണി. അദ്ദേഹം എംപിയായപ്പോഴാണ് വെഞ്ഞാറമൂടില്‍ വികസനം വന്നു തുടങ്ങിയത്. കണ്ണൂര്‍ ജില്ലയില്‍ പല ഭാഗത്തും അക്രമങ്ങള്‍ സിപിഎം നടത്തികൊണ്ടിരിക്കയാണ്. ഇതു ഞങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. തലശ്ശേരി കുട്ടിമാക്കൂലില്‍ അക്രമിക്കപ്പെട്ട കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വായനശാല സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

യുഡിഎഫ് നേതാക്കളായ വി രാധാകൃഷ്ണന്‍മാസ്റ്റര്‍, കെഎ ലത്തീഫ്, അഡ്വ. സിടി സജിത്ത്, വിസി പ്രസാദ്, സികെ കനകരാജ് എന്നിവരും അദ്ദേഹത്തോടൊപ്പം സന്ദര്‍ശിക്കാനെത്തിയിരുന്നു.