തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം VIDEO

തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം. വൈകിട്ട് 6 മണിയോടെ പ്രകടനമായെത്തിയ സിപിഎം സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബായും പ്രവര്‍ത്തിച്ചു വരുന്നതാണ് തലശ്ശേരി തിരുവങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഓഫീസിലെ ഫാനുകളും ലൈറ്റുകളും അടിച്ചു തകര്‍ത്തു. നാലോളം ഫാനുകള്‍ ഉള്ളതില്‍ രണ്ടെണ്ണം അടിച്ചു തകര്‍ക്കുകയും രണ്ടെണ്ണം അക്രമികള്‍ പിഴുതെടുത്തു കൊണ്ടുപോയിട്ടുമുണ്ട്. ഓഫീസ് വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന സംഘം കണ്ണില്‍ കണ്ടതൊക്കെ അടിച്ചു തകര്‍ക്കുകയായിരുന്നു. ഓഫീസിലെ ടൈല്‍സുകളും തകര്‍ത്തിട്ടുണ്ട്. മോടിപിടിപ്പിക്കാനായി അകത്തു സൂക്ഷിച്ചിരുന്ന പെയിന്റുകളും നശിപ്പിച്ചിട്ടുണ്ട്. ടൈല്‍സുകള്‍ മോഷണം പോയതായി നേതാക്കള്‍ പറഞ്ഞു.

അക്രമികള്‍ സമീപത്തെ ആയുര്‍വേദ മെഡിക്കല്‍ ഗോഡൗണിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ കെ സുധാകരന്‍ എംപി, കെ മുരളീധരന്‍ എം.പി, ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി എന്നിവര്‍ പ്രതിഷേധിച്ചു. കെപിസി മെമ്പര്‍ വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിടി സജിത്ത്, ഇ വിജയകൃഷ്ണന്‍, കെ ജിതേഷ് തുടങ്ങിയ നേതാക്കള്‍ ഓഫീസ് സന്ദര്‍ശിച്ചു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് തലശ്ശേരി പൊലീസ്‌  സ്ഥലത്തെത്തിയിട്ടുണ്ട്.