സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 951

സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 951 കൊവിഡ് കേസുകളാണ്. കൊവിഡ് ബാധിച്ച് ഇന്ന് 27 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3897 ആയി. എന്നാല്‍ 1129 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവര്‍ 2,90,796 ആയിട്ടുണ്ട്.
ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,15,772 പേരാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 21,079 പേരുമാണ്. ഇവരില്‍ 1,552 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മക്ക 76, ജിദ്ദ 65, തായിഫ് 48, ഹൂഫൂഫ് 41, ജിസാന്‍, റിയാദ് 38 വീതം, മദീന 35, എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ സ്ഥലങ്ങള്‍.






