അന്താരാഷ്ട്ര വിമാന സര്‍വ്വിസുകള്‍ പുനരാരംഭിക്കുവാനുള്ള പഠനം ആരംഭിച്ചതായി സൗദി അറേബ്യ

♠ ടി.ക്കെ

വീഡിയോ: ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലിയുടെ മറുപടി⇒

റിയാദ്: സൗദിക്കകത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാത്ത രീതിയിലായിരിക്കും നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുക. ഇത് സംബന്ധമായ വിശദമായ ആലോചനകള്‍ക്ക് സൗദി തുടക്കം കുറിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി പറഞ്ഞു. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്ക്‌വെക്കവെ വിമാന സര്‍വ്വിസുകള്‍ പനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇത് ഇങ്ങിനെ മറുപടി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ നേരത്തെ നിര്‍ത്തിവെച്ച പല പദ്ധതികളും പുനരാരംഭിച്ചത് വിദഗ്ധരുമായി നടത്തിയ ആശയവിനിമയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇതേ രീതിയില്‍ തന്നെയായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം കൈകൊള്ളുന്നതും. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സംരക്ഷണം മുഖ്യമാണ്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും എന്ത് തീരുമാനങ്ങളും കൈകൊള്ളുക. അതുകൊണ്ട്തന്നെ നേരത്തെ നിര്‍ത്തിവെച്ച പല പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചതുപോലെ വേണ്ടത്ര പഠനങ്ങള്‍ക്ക് ശേഷമായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വ്വിസിന്റെ കാര്യത്തിലും സ്വീകരിക്കുകയെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏതായാലും വലിയ താമസം കൂടാതെ വിമാന സര്‍വ്വിസ് പുനരാരംഭിക്കുമെന്നും അത് പൂര്‍ണ്ണമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കുമെന്നുമുള്ള സുചനയാണ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി നല്‍ല്‍കിയിരിക്കുന്നത്. ജോലി സംബന്ധമായും വിസ സംബന്ധമായുമുള്ള വിഷയവുമായി ബന്ധപ്പെട്ട് മലയാളികളടക്കമുള്ള നിരവധി വിദേശികളാണ് വിമാന സര്‍വ്വിസ് പുനരാരംഭിക്കുവാനും സൗദിയില്‍ തിരികെ എത്തുവാനുമായി കാത്തിരിക്കുന്നത്. അത്തരത്തിലുള്ളവര്‍ക്ക് ആശ്വാസമേകുന്നതാണ് സൗദി ആരോഗ്യ മന്ത്രാലയ വക്താവിന്റെ മറുപടി.