സൗദിയിലെ 60 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പഠനമാരംഭിച്ചു

♠ ടി.ക്കെ
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന്മുതല്‍ (ആഗസ്ത് 30 ഞായറാഴ്ച) മുതല്‍ പുതിയ വിദ്യാഭ്യാസ വര്‍ഷം തുടങ്ങി. അസാധാരണമായ ഒരു അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ 6 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ അവരവരുടെ വീടുകളില്‍ നിന്നും ഇലക്രേ്ടാണിക് ചാനലിലൂടെ ക്ലാസുകള്‍ ശ്രവിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൊറോണ പാന്‍ഡെമിക്കിന്റെ പശ്ചാാത്തലത്തില്‍ ‘എന്റെ സ്‌കൂള്‍ എന്റെ വീട്ടിലാണ്’ എന്ന ശീര്‍ഷകത്തിലാണ് വിദ്യാര്‍ത്ഥികളുടെ വിദൂര വിദ്യാഭ്യാസ യാത്ര തുടരുന്നത്.
പുതിയ വര്‍ഷത്തേക്കുള്ള എല്ലാ പാഠപുസ്തകങ്ങളും നല്‍കി സ്‌കൂളിനുള്ളിലെ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പുവരുത്തിയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
വിദൂര വിദ്യാഭ്യാസത്തിനായി ഒരു ‘സ്‌കൂള്‍ പ്‌ളാറ്റ്‌ഫോം’ സൃഷ്ടിക്കുന്നതിനൊപ്പം; വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍, അധ്യാപകര്‍, സ്‌കൂള്‍ ഭരണ വിഭാഗം, വിദ്യാഭ്യാസ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് പുതിയ അധ്യയന വര്‍ഷം എങ്ങനെ കൈകാര്യം ചെയ്യണെമെന്ന് വ്യക്തമാകുന്ന ഗൈഡുകളും നല്‍കി.
അക്കാദമിക് ഷെഡ്യൂള്‍ അനുസരിച്ച് പാഠങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം 23 വിദ്യാഭ്യാസ ചാനലുകളും തയ്യാറാക്കിയിട്ടുണ്ട്. അവയില്‍ മൂന്ന് പ്രത്യേക വിദ്യാഭ്യാസ ചാനലുകള്‍ വിദ്യാര്‍ത്ഥികളുടെ റഫറന്‍സിനായി യുട്യൂബില്‍ ആര്‍ക്കൈവുചെയ്തിട്ടുണ്ട്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ശ്രവിക്കാവുന്നതാണ്.
സ്മാര്‍ട്ട് ഉപകരണമോ ഇന്റര്‍നെറ്റ് സേവനമോ ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥിക്ക് ‘ഐന്‍’ ചാനലുകളിലൂടെയും പാഠങ്ങള്‍ ശ്രവിക്കുവാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
‘എന്റെ സ്‌കൂള്‍ എന്റെ വീട്ടിലാണ്’ പദ്ധതി പ്രകാരം ഇന്ന് ഞായറാഴ്ച മുതല്‍ തുടങ്ങുന്ന മള്‍ട്ടി ട്രാക്ക് വിദ്യാഭ്യാസ യാത്രയില്‍ അധ്യാപകര്‍, മാതാപിതാക്കള്‍, സ്‌കൂള്‍ ഭരണ വിഭാഗം, വിദ്യാഭ്യാസ സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയ 525,000 പേരും, 250,000 ലധികം വെര്‍ച്വല്‍ ക്ലാസുകളിലായി ആറ് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പങ്കാളികളാവുന്നു.
ക്‌ളാസുകള്‍ ആരംഭിച്ചത് തികച്ചും സ്‌കൂള്‍ അന്തരീക്ഷത്തിലായിരുന്നു. ഓണ്‍ലൈനില്‍ കയറുന്നതോടെ, ദേശീയഗാനം കേള്‍ക്കുക, ലഘു വ്യായാമങ്ങള്‍ ചെയ്യുക, കോഴ്‌സ് ഷെഡ്യൂള്‍ അവലോകനം ചെയ്യുക, അധ്യാപകനോടൊപ്പം വെര്‍ച്വല്‍ ക്ലാസ്സില്‍ പ്രവേശിക്കുക, അറ്റെന്റന്‍സിലൂടെ അധ്യാപകനുമായി സംവദിക്കുക എന്നിവയും, ക്ലാസുകളുടെ വിശദീകരണങ്ങളും, അസൈന്‍മെന്റുകളും ടെസ്റ്റുകളും തയ്യാറാക്കിക്കൊണ്ട്, നിരവധി വീഡിയോകളിലൂടെയും വിവിധ ചോദ്യങ്ങളിലൂടെയും വിദ്യാര്‍ത്ഥികളുടെ അറിവും കഴിവും സമ്പന്നമാക്കുന്ന രീതിയിലാണ് ക്ലാസുകള്‍ നടക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം വീട്ടില്‍ സംവിധാനിക്കുവാനും അവര്‍ക്ക് ആവശ്യമായ പ്രചോദനം നല്‍കുവാനും കുടുംബത്തിന്റെയും മാതാപിതാക്കളുടെയും പങ്ക് വലുതാണെന്നും അവരുടെ പഠനകാര്യങ്ങള്‍ ഫോളോഅപ്പ് ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.






