സൗദിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു

♠ ടി.ക്കെ

ജിദ്ദ: സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്. ഇന്ന് 910 പേരിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് 30 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3870 ആയി. എന്നാല്‍ 1226 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവര്‍ 2,89,667 ആയിട്ടുണ്ട്.

ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,14,821 പേരാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 21,284 പേരുമാണ്. ഇവരില്‍ 1,545 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

മക്ക 66, ജിദ്ദ 64, റിയാദ് 45, മദീന 41, തബുഖ് 39, ജിസാന്‍ 38, ഹൂഫൂഫ് 30, യാമ്പു 30, തായിഫ് 28 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ സ്ഥലങ്ങള്‍.