കൊവിഡ് രോഗ വ്യാപനത്തിന് ശമനമില്ല; രോഗബാധ 35 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 രോഗവ്യാപനം തുടരുകയാണ്. രോഗബാധ 35 ലക്ഷം പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ട്. 35,42,734 കൊവിഡ് കേസുകളാണ് ഇന്ത്യയിലൊട്ടാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,761 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം 24 മണിക്കൂറിനുള്ളില്‍ 948 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ 7,65,302 പേരാണ് ചികിത്‌സയിലുള്ളത്. കഴിഞ്ഞ ദിവസം പരിശോധിച്ചത് 10 ലക്ഷം സാമ്പിളുകളാണ്.
ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് രോഗം റിപ്പോര്‍ട്ട്‌റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്നലെ പുതിയതായി 16,000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ 16,867 പുതിയ കേസുകളും 328 മരണങ്ങളുമാണ് ശനിയാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്.






