സൈദാർപള്ളി മേഖല യുഡിഎഫ് ഓണകിറ്റ് വിതരണം ചെയ്തു

തലശ്ശേരി: മാനവ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റേയും മാവേലിക്കാലത്തിൻ്റെ സ്മരണയിൽ സൈദാർ പള്ളി മേഖല യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എകെ അബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

തസ്‌ലീം മാണിയാട്ട് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സികെപി മമ്മു, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിതേഷ്, സി അഹ്മദ് അൻവർ, മുനവ്വർ അഹ്മദ്, എൻ മൂസ്സ, എകെ സകരിയ, കെ രാമചന്ദ്രൻ, അറിയില്ലകത്ത് ആബൂട്ടി, കുന്തിരിക്കൽ കാലിദ്, പിപി പൊകൂട്ടി, സികെ അബ്ദുൽ അസീസ്, മഹറൂഫ് മാണിയാട്ട്, എസ്എ സിറാജ്, റിയാസ് മാണിയാട്ട് എന്നിവർ പങ്കെടുത്തു.

സൈദാർ പള്ളി മേഖലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എകെ അബൂട്ടി ഹാജി മുനിസിപ്പൽ പ്രസിഡന്റ് സികെപി മമ്മു സാഹിബിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.