വിദേശത്തുള്ള പ്രവാസികളുടെ റീ എന്‍ട്രി വിസ സൗജന്യമായും ഓട്ടോമാറ്റിക്കായും വീണ്ടും പുതുക്കി ലഭിച്ചുതുടങ്ങി

♠ ടി.ക്കെ

ജിദ്ദ: കൊറോണയുടെ പശ്ചാത്തലത്തില്‍ വിമാസ സര്‍വ്വീസ് നിര്‍ത്തലാക്കിയത് കാരണം സൗദിയിലേക്ക് കൃത്യ സമയത്ത് തിരികെ വരാന്‍ സാധിക്കാത്തവരുടെ ഇക്കാമ വീണ്ടും ഓട്ടോമാറ്റിക്കായി പുതുക്കി തുടങ്ങി. നേരത്തെ മൂന്ന് മാസം സൗജന്യമായും ഓട്ടോമാറ്റിക്കായും പുതുക്കി ലഭിച്ചവര്‍ക്കാണ് ഇപ്പോള്‍ വീണ്ടും ഏകദേശം പാല്‍പത് ദിവസത്തേക്ക് കൂടി പുതുക്കിലഭിച്ചിട്ടുള്ളത്. അതായത് ആഗസ്റ്റ് 20ന് അവസാനിച്ച റീ എന്‍ട്രി വിസ സെപ്തംബര്‍ 30വരെ നീട്ടിയിരിക്കുകയാണ്. തത്വത്തില്‍ ഈ എന്റിട്രി കാലാവധി ഇതി മുപ്പത്തിരണ്ട് ദിവസമാണുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

നേരത്തെ ഭൂരിഭാഗം പേര്‍ക്കും ആഗസ്ത് 20 വരെയായിരുന്നു റീ എന്‍ട്രി വിസ പുതുക്കി നല്‍കിയിരുന്നത്. ആഗസ്ത് 20 നുള്ളില്‍ വിമാന സര്‍വ്വീസ് ആരംഭിക്കാതിരുന്നതിനാല്‍ പുതുക്കി ലഭിച്ച റീ എന്‍ട്രി വിസ ആര്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. അത്തരത്തിലുള്ളവര്‍ ഇനിയും റീ എന്‍ട്രി പുതുക്കി ലഭിക്കുമൊ എന്ന ആശങ്കയില്‍ നില്‍ക്കവേയാണ് ഏതാനും ദിവസം മുമ്പ് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും ആശാവഹമായ പ്രഖ്യാപനം ഉണ്ടായത്. റിഎന്‍ട്രി വിസ ഓട്ടോമാറ്റിക്കായി പുതുക്കി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അതുപ്രകാരമാണ് ഇപ്പോള്‍ പലര്‍ക്കും സൗജന്യമായി സെപ്തംബര്‍ 30 വരെ റീഎന്‍ട്രി നീട്ടി നല്‍കിയിരിക്കുന്നത്.

ഇതിനിടയില്‍ പ്രതിമാസം നൂറ് റിയാല്‍ എന്ന തോതില്‍ പണമടച്ച് വിസ പുതുക്കിയവരുമുണ്ട്. ആറ് മാസത്തോളം ഇങ്ങിനെ റി എന്‍ട്രി പുതിക്കിയവരുണ്ട്. എന്നാല്‍ അതേസമയം സൗജന്യമായും ഓട്ടോമാറ്റിക്കായും പുതുങ്ങുമെന്ന് പ്രതീക്ഷിച്ചിട്ടും പുതുങ്ങികിട്ടാത്തവരുമുണ്ടെന്ന് ‘ഗള്‍ഫ്മലയാളി ഡോട്ട് ഇന്‍’ വെബിന്റെ അന്വേഷണത്തില്‍ അറിയുവാന്‍ സാധിച്ചിട്ടുണ്ട്.

കരമാര്‍ഗം സ്വദേശികള്‍ക്കും അവരുടെ ഭാര്യ, ഭര്‍ത്താവ് മറ്റ് ആശ്രിതര്‍ എന്നിവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും സൗദിയിലേക്ക് പ്രവേശിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വിമാനമാര്‍ഗം എല്ലാവര്‍ക്കും സൗദിയിലേക്ക് പ്രവേശന അനുമതിക്കായി കാത്തിരിക്കയാണ് പ്രവാസികള്‍. എങ്കിലെ ഇപ്പോള്‍ നീട്ടികിട്ടിയ റീഎന്‍ട്രി ഉപയോഗമാവുകയുള്ളൂ.