സൗദിയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം ആയിരത്തിന് താഴെയെത്തി; ഇന്ന് രോഗമുക്തി നേടിയവര്‍ 1038 പേര്‍

♠ ടി.കെ ജാഫര്‍

ജിദ്ദ: കുറേ നാളുകള്‍ക്ക് ശേഷം സൗദിയില്‍ കൊറോണ രോഗികളുടെ പ്രതിദിന എണ്ണം ഇന്ന് ആയിരത്തിന് താഴേയെത്തി. രോഗം ഭേതമായവരുടെ എണ്ണവും വര്‍ദ്ദിച്ചു. അതേസമയം മരണ നിരക്കും കുറഞ്ഞു.

ആരോഗ്യ മന്ത്രാലയം അറിയിച്ചത് പ്രകാരം പുതുതായി 987 പേരിലാണ് ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് ഇന്ന് 27 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3840 ആയി. എന്നാല്‍ 1038 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവര്‍ 288441 ആയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,13,911 പേരാണ്.  ഇപ്പോള്‍ ചികിത്‌സയിലുള്ളത് 21630 പേരുമാണ്. ഇവരില്‍ 1555 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

മക്ക 69, തബൂഖ് 58, ജിദ്ദ 51, റിയാദ് 48, ജിസാന്‍ 44, ഹായില്‍ 37, ഹുഫൂഫ് 35, സബിയ 33, മദീന 32 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ സ്ഥലങ്ങള്‍.