കൊവിഡ് ബാധിച്ച് വെളിയാഴ്ച സൗദിയില്‍ മരിച്ചത് എവിടെയൊക്കെ?

♠ ടി.ക്കെ ജാഫര്‍

ജിദ്ദ: വെള്ളിയാഴ്ച സൗദിയില്‍ 28 പേര്‍ കൊറോണ ബാധിച്ച് മരിച്ചു എന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3813 ആയിട്ടുണ്ട്.

തലസ്ഥാന നഗരിയായ റിയാദില്‍ 12 പേരാണ് കൊറോണ ബാധിച്ച് മരിച്ചതെന്നാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 5 പേരും ജിദ്ദയില്‍ മൂന്നും ഹുഫൂഫ്, മുബാറസ് എന്നിവിടങ്ങളില്‍ രണ്ട് വീതവും മദീന, ജിസാന്‍, ഖത്തീഫ് ഷഖ്‌റ എന്നിവിടങ്ങളില്‍ ഓരോരാളുമാണ് വെള്ളിയാഴ്ച മരണത്തിന് കിഴടങ്ങിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

1069 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനകം സൗദിയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 312924 ആണ്.