സൗദി ലക്ഷ്യമിട്ടുള്ള ഹൂത്തി ഡ്രോണ്‍ സഖ്യസേന തടുത്തു

ജിദ്ദ: സൗദി അറേബ്യയെ ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹൂത്തി ഡ്രോണ്‍ അറബ് സഖ്യസേന തടഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന്, വെള്ളിയാഴ്ചയായിരുന്നു സൗദി അറേബ്യ ലക്ഷയമാക്കി ഹുത്തികള്‍ ഡോണ്‍ തൊടുത്തുവിട്ടത്.

സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലെ ജനവാസകേന്ദ്രമായിരുന്നു ഡ്രോണ്‍ ലക്ഷ്യമിട്ടിരുന്നതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക