ഗർഡറുകൾ തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിൻ്റ ഭാഗമായി നിട്ടൂർ പാലത്തിൽ നിർമ്മിക്കുന്ന അനുബന്ധ പാലത്തിൻ്റെ ഗർഡറുകൾ തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലം പണിയിൽ വൻ അപാകതയാണ് ഉണ്ടായതെന്നും നേട്ടം കൊട്ടിഘോഷിക്കുന്നവർ തകർച്ചയുടെ ഉത്തരവാദിത്തം ഏൽക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

മുഖ്യമന്ത്രിയുടെ വീടിന് താഴെയാണ് സംഭവം നടന്നത് നേട്ടം കൊട്ടിഘോഷിക്കുന്നവർ തകർച്ചയുടെ ഉത്തരവാദിത്തവും ഏൽക്കണം. നിർമ്മാണത്തിലെ ജാഗ്രത കുറവിന് തെളിവാണിത് സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു ഗർഡറുകൾ തട്ടിയിട്ടത് താനാണെന്ന് ഇപി ജയരാജൻ പറയും. തനിക്ക് അത്രയൊന്നും ആരോഗ്യമില്ലെന്നും രമേശ് ചെന്നിത്തല തമാശ രൂപേണ പറഞ്ഞു. ഈർക്കില് കൊണ്ടാണോ പാലം പണിയുന്നത്? വലിയ അനാസ്ഥയാണുണ്ടായത് പഞ്ചവടി പാലമായി മാറി. സംസ്ഥാന സർക്കാർ പരിശോധിക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

എംപി.മാരായ കെ മുരളീധരൻ, കെ സുധാകരൻ, എംകെ രാഘവൻ, എംഎൽഎ മാരായ എംകെ മുനീർ, കെഎം ഷാജി, അഡ്വ: സണ്ണി ജോസഫ് തുടങ്ങിയവർ പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.