സൗദിയില്‍ പുതുതായി ഇന്ന് രേഖപ്പെടുത്തിയ കൊവിഡ് ബാധിതര്‍ 1069 പേരും 28 മരണവും

♠ ടി.ക്കെ ജാഫര്‍
ജിദ്ദ: സൗദിയില്‍ ഇന്ന് 1069 പേരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 28 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3813 ആയി. എന്നാല്‍ 1148 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവര്‍ 287403 ആയിട്ടുണ്ട്.
ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 312924 പേരാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 21708 പേരുമാണ്. ഇവരില്‍ 1576 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മദീന, റിയാദ് എന്നിവിടങ്ങളില്‍ 61 വീതം, ജിസാന്‍ 59, ഹായില്‍ 48, ജിദ്ദ 43, മക്ക 43, ദഹ്‌റാന്‍ 36 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സൗദിയില്‍ സ്ഥലങ്ങള്‍.






