സൗദിയിലേക്ക് കരമാര്‍ഗം എങ്ങിനെ പ്രവേശിക്കാം? വീഡിയോ കാണുക

♠ ടി.ക്കെ
ജിദ്ദ: സ്‌പോണ്‍സറുടെ വിദേശികളായ വീട്ടുജോലിക്കാര്‍, രക്തബന്ധമുള്ളവര്‍ തുടങ്ങിയവര്‍ക്ക് സൗദിയിലെത്തുവാന്‍ എങ്ങിനെയാണ് നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടത് എന്ന കാര്യം സൗദി പാസ്‌പോര്‍ട്ട് വിഭാഗം വിശദീകരിച്ചു. സ്വദേശികളുടെ വിദേശികളായ ഭാര്യ, അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍കൊപ്പം വിദേശികളായ വിട്ടുവേലക്കാര്‍ക്കും സൗദിയില്‍ കരമാര്‍ഗം പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
പാസ്‌പോര്‍ട്ട് വിഭാഗം വിശദീകരിച്ചത് പ്രകാരം അബ്ഷിര്‍ വഴിയാണ് സൗദിയിലേക്ക് വരാനായി അപേക്ഷിക്കേണ്ടത്.
സൗദികളായ സ്‌പോണ്‍സര്‍മാര്‍ അബ്ഷിര്‍ അക്കൗണ്ടില്‍ പ്രവേശിച്ചശേഷം ‘സേവനം’ എന്ന ബട്ടണില്‍ ക്‌ളിക്ക് ചെയ്യണം. തുടര്‍ന്ന് ‘പൊതു സേവനങ്ങള്‍’ തിരഞ്ഞെടുത്ത് ‘മെസ്സേജ്’, ‘റിക്വസ്റ്റ്’ എന്നിവ ക്‌ളിക്ക് ചെയ്യണം.
അതിനുശേഷം, ‘പാസ്‌പോര്‍ട്ടുകള്‍’ എന്നതില്‍ ക്‌ളിക്ക് ചെയ്ത് ‘കൂടെ യാത്രചെയ്യുന്നവരെ ആഡ് ചെയ്യാ’ന്‍ അപേക്ഷിക്കണം. തുടര്‍ന്ന് ‘ഏത് മരമാര്‍ഗമാണ്’ സൗദിയിലേക്ക് പ്രവേശിക്കേണ്ടതെന്ന് തിരഞ്ഞെടുക്കണം. ഒടുവില്‍ കൂടെ രക്തബന്ധത്തിലുള്ളവരുണ്ടെങ്കില്‍ അവ തെളിയിക്കുന്നതിന് ആവശ്യമായ ‘രേഖകളും സമര്‍പ്പിക്കണം’.






