ഇന്ത്യക്കാരനില്‍ നിന്നും അരലക്ഷത്തോളം ‘നെറ്റ് കാര്‍ഡുകള്‍’ പിടികൂടി

മദീന: വിദേശ രാജ്യങ്ങളിലെ ടെലീഫോണുകളിലേക്ക് വിളിക്കാവുന്ന അരലക്ഷത്തോളം പ്രിപെയ്ഡ് നെറ്റ് കാര്‍ഡുകള്‍ മദീനയില്‍ വെച്ച് ഒരു ഇന്ത്യക്കാരനില്‍ നിന്നും പിടികൂടിയതായി മദീന പ്രവിശ്യ പോലീസ് മീഡിയ വാക്താവ് ലെഫ്റ്റനന്റ് കേണല്‍ ഹുസൈന്‍ അല്‍ ഖഹ്താനി അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നതിലേക്കെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന 7766 റിയാലും, 47,500 പ്രിപെയ്ഡ് നെറ്റ് കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു. പിടികൂടിയ കാര്‍ഡുകള്‍ക്ക് പത്തുലക്ഷം റിയാലിന്റെ മൂല്യമുണ്ടെന്നും ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

പ്രതിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായും പൊലീസ് വാക്താവ് അറിയിച്ചു.