പാലം തകര്‍ന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ

നെട്ടൂര്‍: തലശ്ശേരി-മാഹി ബൈപാസിന്റെ ഭാഗമായി നെട്ടൂര്‍ ബാലത്തില്‍ പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലം തകര്‍ന്നു വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരുടെ മേല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. ഈ സംഭവത്തിന് ദേശീയ പാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും ജോലിക്ക് മേല്‍നോട്ടം വഹിക്കുന്ന കണ്‍സല്‍ട്ടന്‍സിയും ഒരു പോലെ ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവങ്ങാട്ടുള്ള ദേശീയ പാത അതോറിറ്റി ഓഫീസിന് മുന്നില്‍ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംപി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സിടി സജിത്ത്, എംപി അസ്സൈനാര്‍, മണ്ണയാട് ബാലകൃഷ്ണന്‍, പിവി രാധാകൃഷ്ണന്‍, ഉച്ചുമ്മല്‍ ശശി എന്നിവര്‍ സംസാരിച്ചു. കെ ജയരാജന്‍, കെഇ പവിത്ര രാജ്, എംവി സതീശന്‍, ഇ വിജയകൃഷ്ണന്‍, പിഎന്‍പങ്കജാക്ഷന്‍, എവി രാമദാസ് എന്നിവര്‍ നേതൃത്വം നല്‍കി.