‘ജിദ്ദ സൂപ്പര്‍ ഡോം’ ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം

♠ ടി.ക്കെ
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ താഴികകുടമെന്ന വിശേഷണം ‘ജിദ്ദ സൂപ്പര്‍ ഡോം’ സ്വന്തമാക്കുന്നു. തൂണുകളും ഫില്ലറുകളും ഇല്ലാതെ കോണ്‍ക്രീറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഈ താഴികക്കുടം നിലവില്‍ ലോകത്തെ ഏറ്റവും വലിയതെന്ന ഗിന്നസ് റിക്കോര്‍ഡ് ലഭിച്ചിട്ടുള്ള ടോക്കിയോ ഡോമിനേക്കാളും വലിയതാണ്.
‘ജിദ്ദ സൂപ്പര്‍ ഡോം’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഖുബ്ബയുടെ (താഴികക്കുടം) നിര്‍മ്മാണം ജിദ്ദയിലെ മദീന റോഡില്‍ അല്‍ജൗഹറ ഇന്റര്‍നാഷണല്‍ സ്‌റേഡിയത്തിനടുത്താണ് പുരോഗമിക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എക്‌സിബിഷനുകള്‍, പ്രദര്‍ശനങ്ങള്‍, മറ്റു ഇവന്റുകള്‍ എന്നിവ നടത്തുന്നതിനുള്ള സജജീകരണങ്ങളുമായാണ് ഇത് നിര്‍മ്മിക്കുന്നത്. 34000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന ‘ജിദ്ദ സൂപ്പര്‍ ഡോമിന്’ 46 മീറ്റര്‍ ഉയരവും 210 മീറ്റര്‍ വ്യാസവുമുണ്ട്. നിലവിലെ ഗിന്നസ് റിക്കോര്‍ഡിന് അര്‍ഹത ലഭിച്ചിട്ടുള്ള ‘ടോക്കിയോ ഡോമി’നേക്കാളും നാലുമീറ്റര്‍ അധികം വ്യാസമുണ്ട് ‘ജിദ്ദ സൂപ്പര്‍ ഡോമിന്’.






