അബഹയില്‍ അപകടത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കബറടക്കി

അബഹ: അബഹ ഹൈ മുഹൈളഫീനില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ സൗദി പൗരന്റെ കാര്‍ ഇടിച്ചു മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി.
ഈ മാസം ഇരുപതിന് സൗദി പൗരന്റെ കാര്‍ ഇടിക്കുകയും അസീര്‍ ഗവണ്‍ന്റെ് ഹോസ്പിറ്റലില്‍ വെച്ച് പിറ്റേന്ന് രാവിലെ മരണപെടുകയും ഹൈദരാബാദ് ഖാദറാബാദ് സ്വദേശി മുഹമ്മദ് ഗൗസ്(47) പെന്നെലയുടെ മൃതദേഹആണ് അബഹ മഹാല ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്.
8 വര്‍ഷമായി സൗദി അറേബ്യയിലെ അബഹയില്‍ വീട്ട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് ഗൗസ്. 13 മാസം മുമ്പ് നാട്ടില്‍ അവധിക്കുപോയി മകളുടെ വിവാഹം കഴിഞ്ഞു തിരിച്ചു വന്നതായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ട എംബസി രേഖകളും മറ്റും ശരിയാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ ബ്ലോക്ക് വെല്‍ഫയര്‍ ഇന്‍ചാര്‍ജ് അബ്ദുറഹ്‌മാന്‍ പയ്യനങ്ങാടിയും സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും സി.സി.ഡബ്‌ളിയു.എ മെമ്പറുമായ ഹനീഫ മഞ്ചേശ്വരവും ഉണ്ടായിരുന്നു. അബ്ദുറഹ്‌മാന്റെ പേരിലായിരുന്നു കുടുംബം സമ്മതപത്രം അയച്ചുകൊടുത്തത്.
ഭാര്യ: മാബൂചാന്‍ (40), മക്കള്‍: മഹിനൂര്‍ (23), മുഹമ്മദ് അസ്ഹറുദ്ധീന്‍ (21), മുഹമ്മദ് ആസിഫ് (19)






