സെക്രട്ടേറിയറ്റ് തീ പിടുത്തം ദുരൂഹം: അല്‍കോബാര്‍ കെഎംസിസി

അല്‍കോബാര്‍: സംസ്ഥാന സര്‍ക്കാരിന്റെ ആസ്ഥാനമന്ദിരം രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വിദേശ കള്ളക്കടത്ത് മാഫിയകള്‍ കടന്നുകയറി എന്ന ആക്ഷേപം നിലനില്‍ക്കേ കേന്ദ്ര സുരക്ഷാ വിഭാഗം അന്വേഷണത്തിന് തയ്യാറെടുത്തു വരുന്ന സാഹചര്യത്തില്‍ ആരോപണ വിഭാഗമായ സെക്രട്ടറിയേറ്റ് വളപ്പിലെ സംസ്ഥാന പ്രോട്ടോകോള്‍ കാര്യാലയത്തിന് അഗ്‌നിബാധയുണ്ടായത് ദുരൂഹമാണെന്ന് കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ആരോപിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടക്കം സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ തീ പിടുത്തത്തിന്റെ ഗൂഢാലോചനകള്‍ കേന്ദ്ര സുരക്ഷാ വിഭാഗം അന്വേഷിക്കണമെന്നും ഇത്തരം ഗുരുതരമായ ഒരു സാഹചര്യം നിലനില്‍ക്കേ പ്രതിഷേധ സ്വരം ഉയര്‍ത്തിയ പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുന്ന ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിയേറ്റ് ചുമതലയുള്ള പൊലീസ് ഉന്നതരുടെയും നീക്കം അപലപനീയമാണെന്നും കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് പാണ്ടികശാല സിറാജ് ആലുവ നജീബ് ചീക്കിലോട് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.






