സൗദിയില്‍ പുതുതായി ഇന്ന് രേഖപ്പെടുത്തിയ കൊവിഡ് ബാധിതര്‍ 1114, മരണം 31

♠ ടി.ക്കെ

ജിദ്ദ: സൗദിയില്‍ ഇന്ന് 1114 പേരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 31 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3722 ആയി. എന്നാല്‍ 1044 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവര്‍ 2,83932 ആയിട്ടുണ്ട്.

ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,09768 പേരാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 22,114 പേരുമാണ്. ഇവരില്‍ 1639 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. 58,707 പേരെ ഇന്ന് കൊറോണ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

മക്ക 74, ജിസാന്‍ 56, ജിദ്ദ 54, ഖമീസ് മുഷൈത്ത് 53, റിയാദ് 51, മദീന 43, ഖുന്‍ഫുദ 39, സബിയ 38, ദമ്മാം 34 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി സൗദിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍. സൗദിയില്‍ പുതുതായി ഇന്ന് രേഖപ്പെടുത്തിയ കൊവിഡ് ബാധിതര്‍ 1114. മരണം 31