സെക്രട്ടേറിയേറ്റില്‍ അഗ്‌നിബാധ; ഫയലുകള്‍ കത്തി നശിച്ചു; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍തത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്.

ഫയലുകള്‍ കത്തി നശിച്ചു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയലുകള്‍ക്ക് പുറമെ ഒരു കമ്പ്യൂട്ടറും കത്തി നശിച്ചിട്ടുണ്ട്. എന്നാല്‍, എന്ത് ഫയലാണ് നശിച്ചത് എന്നകാര്യം വ്യക്തമല്ല. അഗ്‌നിശമന സേന എത്തി തീയണച്ചു. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
തിപിടുത്തത്തെ തുടര്‍ന്ന് ജീവനക്കാരെ കെട്ടിടത്തില്‍ നിന്നും പൂര്‍ണമായും മാറ്റിയിട്ടുണ്ട്. ചില സെക്രട്ടറിയേറ്റ് ജിവനക്കാരുടെ സംഘടനാ നേതാക്കള്‍ മാത്രമാണ് ഇവിടെയുള്ളത്. ആളപായം ഉണ്ടായിട്ടില്ലെങ്കിലും പല ഫയലുകളും കത്തി നശിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

സംഭവത്തില്‍ പ്രതിപക്ഷം ദുരൂഹത ആരോപിച്ചു. സുപ്രധാന ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫീസില്‍ തീപിടിത്തമുണ്ടായതില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.