സൗദിയില്‍ പുതുതായി ഇന്ന് രേഖപ്പെടുത്തിയ കൊവിഡ് ബാധിതര്‍ 1175, മരണം 42

ടി.ക്കെ

ജിദ്ദ: സൗദിയില്‍ എന്ന് 1175 പേരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 42 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3691 ആയി. എന്നാല്‍ 2745 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തരായവര്‍ 2,82,888 ആയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഇതിനകം മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 3,08654 പേരാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 22,075 പേരുമാണ്. ഇവരില്‍ 1635 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

മക്ക 84, ഹായില്‍ 60, ജിദ്ദ 58, സബ്‌യ 53, മദീന 51, അബൂ അരീഷ് 48, ബേഷ് 37 എന്നിങ്ങനെയാണ് ഇന്ന് തൂടുതലായി സൗദിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.